Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani Port Ltd

വി​ഴി​ഞ്ഞം: ഡ​യ​റ​ക്‌ടർ ബോ​ർ​ഡ് യോ​ഗം വി​ളി​ച്ചേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ദാ​​​നി പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ 49 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി എം​​​എ​​​സ്‌​​​സി ക​​​പ്പ​​​ൽ ക​​​ന്പ​​​നി​​​ക്ക് കൈ​​​മാ​​​റി​​​യ വി​​​വാ​​​ദം നി​​​ല​​​നി​​​ൽ​​​ക്കേ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ധ്യ​​​ക്ഷ​​​നാ​​​യ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ ഡ​​​യ​​​റ​​​ക്‌ടർ ബോ​​​ർ​​​ഡ് യോ​​​ഗം വി​​​ളി​​​ച്ചുചേ​​​ർ​​​ക്കു​​​ന്ന​​​തും ആ​​​ലോ​​​ച​​​ന​​​യി​​​ൽ.

അ​​​ദാ​​​നി​​​യു​​​ടെ 13,200 കോ​​​ടി​​​യു​​​ടെ ഓ​​​ഹ​​​രി സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ കൈ​​​മാ​​​റി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി​​​യും വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യും പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​കും ഡ​​​യ​​​റ​​​ക്‌ടർ ബോ​​​ർ​​​ഡ് വി​​​ളി​​​ച്ചുചേ​​​ർ​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെക്കൂടാ​​​തെ റ​​​വ​​​ന്യു മ​​​ന്ത്രി​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​വി​​​ധ വ​​​കു​​​പ്പു മ​​​ന്ത്രി​​​മാ​​​രും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡി​​​ലു​​​ണ്ട്. ഓ​​​ഹ​​​രി​​​ കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ നി​​​യ​​​മ​​​വ​​​കു​​​പ്പും പ​​​രി​​​ശോ​​​ധി​​​ക്കും.

ബ​​​ന്ധ​​​പ്പെ​​​ട്ട ഭാ​​​ഗ​​​ങ്ങ​​​ളാ​​​കും പ​​​രി​​​ശോ​​​ധി​​​ക്കു​​​ക. വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഓ​​​ഹ​​​രി​​​കൈ​​​മാ​​​റ്റം പ്ര​​​തി​​​പ​​​ക്ഷം രാ​​​ഷ്‌​​​ട്രീ​​​യ ആ​​​യു​​​ധ​​​മാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​റെ ക​​​രു​​​ത​​​ലോ​​​ടെ നീ​​​ങ്ങാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​കും സ്വീ​​​ക​​​രി​​​ക്കു​​​ക.

Latest News

Corehub Up